Pope Francis Holds Weekly Audience - May 22, 2013ക്രാക്കോവ് : യുവജനങ്ങളാണ് സഭയുടെ പ്രതീക്ഷയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പോളണ്ടിലെ  ക്രാക്കോവില്‍ നടക്കുന്ന ലോകയുവജനസമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. യുവജനങ്ങളെ സഭ ഉറ്റുനോക്കുകയാണ്. മാറ്റങ്ങള്‍ വരുത്താന്‍ നമുക്കു കഴിയുമോ നമുക്കെല്ലാവര്‍ക്കും ഒന്നിച്ചു കരുണയെക്കുറിച്ച് സംസാരിക്കാം. കരുണയ്ക്കായി ഹൃദയങ്ങള്‍ തുറക്കണം. ശൂന്യമായ ആഘോഷങ്ങളെക്കുറിച്ചാണോ നിങ്ങള്‍ ചിന്തിക്കുന്നത്. പരിശ്രമംകൂടാതെ പരാജയം സമ്മതിച്ചു പിന്മാറുന്ന യുവത്വം എന്നെ വേദനിപ്പിക്കുന്നു. യേശുക്രിസ്തുവിനെ വിലകൊടുത്തു വാങ്ങാന്‍ കിട്ടുന്നതല്ല. അവന്‍ ദൈവപിതാവിന്റെ ദാനമാണ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.  കരുണാര്‍ദ്രമായ സ്‌നേഹം പങ്കുവയ്ക്കാനാണ് ദൈവം നമ്മെ ഓരോരുത്തരേയും ഈലോകത്തേക്ക് അയച്ചിരിക്കുന്നത്. ഈ ബോധ്യം എപ്പോഴും നമുക്ക് ഉണ്ടായിരിക്കണം മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.ക്രാക്കോയിലെ ബ്‌ളോണിയ പാര്‍ക്കിലെ യുവജനസമ്മേളനവേദിയിലേക്ക് എത്തിയ മാര്‍പാപ്പയെ ഹര്‍ഷാരവത്തോടെയും പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് ലക്ഷക്കണക്കിനുവരുന്ന യുവജനങ്ങള്‍ എതിരേറ്റത്.

No comments yet... Be the first to leave a reply!