pravasi sangamamകൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്‌സ്‌കിര്‍ഷന്‍, ഡാലെം, ബാസെന്‍ സെന്റ് ലുഡ്‌ഗെര്‍ ഹൗസില്‍  മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്‌ളോബല്‍ പ്രവാസി സംഗമത്തിന് ആരംഭം കുറിച്ചു.

ജൂലൈ 27 ന് (ബുധന്‍) വൈകുന്നേരം ഏഴുമണിയ്ക്ക്  മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. യൂറോപ്പിലെ പ്രശസ്ത ഗായകന്‍ വിയന്നയില്‍ നിന്നുള്ള സിറിയക് ചെറുകാടും, മകള്‍ ശ്രീജയും നേതൃത്വം നല്‍കി നടത്തിയ ഗാനമേള ഉദ്ഘാടന ദിവസത്തെ ഉജ്ജ്വലമാക്കി. സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. അപ്പച്ചന്‍ ചന്ദ്രത്തില്‍ നന്ദി പറഞ്ഞു. പോള്‍ പ്‌ളാമൂട്ടില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

 

മൂന്നാം ദിവസമായ ജൂലൈ 29ന് (വെള്ളി) വിവിധ സെമിനാറുകള്‍ക്ക് പ്രഫ.ഡോ.രാജപ്പന്‍ നായര്‍(യുഎസ്എ) നേതൃത്വം നല്‍കി. വൈകുന്നേരത്തെ കലാപരിപാടികള്‍ ജിഎംഎഫ് ന്റെ വിദേശ പ്രതിനിധികള്‍ ഉദ്ഘാടനം ചെയ്തു.

 

ജൂലൈ 30 ന് (ശനി) നടക്കുന്ന സെമിനാറുകള്‍ക്ക് അഡ്വ.ജോളപ്പന്‍ ജോര്‍ജ് (സ്വിറ്റ്‌സര്‍ലണ്ട്) നേതൃത്വം നല്‍കും. വൈകുന്നേരത്തെ കലാപരിപാടികള്‍ ജര്‍മനിയിലെ സംഘടനാപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസങ്ങളിലെയും കലാസായാഹ്‌നത്തില്‍ യൂറോപ്പിലെ പ്രശസ്തഗായകന്‍ സിറിയക് ചെറുകാട് നയിക്കുന്ന ഗാനമേള സംഗമത്തിന് കൊഴുപ്പേകും. കലാപരിപാടികളില്‍ 100 ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.അഞ്ചാം ദിവസത്തെ (ഞായര്‍) പരിപാടികള്‍ക്ക് ഡോ.കമലമ്മ (നെതര്‍ലാന്‍ഡ്‌സ്) നേതൃത്വം നല്‍കും.

 

ഇക്കൊല്ലത്തെ ജിഎംഎഫ് അവാര്‍ഡുകളായ ബെസ്റ്റ് പൊളിറ്റീഷ്യന്‍ ഓഫ് ഇന്‍ഡ്യ അവാര്‍ഡ് രാജ്യസഭാ മുന്‍ എംപി പി.രാജീവിനും, സാഹിത്യമേഖലയിലെ അവാര്‍ഡ് യൂറോപ്പിലെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനായ ജര്‍മനിയിലെ ജോസ് പുന്നാംപറമ്പിലിനും ജൂലൈ 30 ന് ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനിയ്ക്കും.

 

No comments yet... Be the first to leave a reply!