karkkidakavavu-brisbaneബ്രിസ്‌ബേന്‍: ഓം ക്വീന്‍സ്ലാന്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബ്രിസ്‌ബേനില്‍ കര്‍ക്കിടക വാവു ബലി നടത്തുന്നു. ഓഗസ്റ്റ് 2നു രാവിലെ 10.30 മുതല്‍ .ക്വീന്‍സ്ലാന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം തുടങ്ങിയ ബലി തര്‍പ്പണം വിശ്വാസികളുടെ അകമഴിഞ്ഞ സഹകരണത്തോടെ വളരെ ഭംഗിയായി നടത്താന്‍ കഴിഞ്ഞു. ശ്രീ ശെല്‍വ വിനായകര്‍ കോവില്‍ പൂജാരിയുടെ കാര്‍മികത്വത്തില്‍ എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും കൂടി നടത്തുന്ന ഈ ബലി തര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ബ്രിസ്ബനിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നു. രാമായണ മാസത്തിലെ കറുത്ത വാവു ദിവസം ക്ഷേത്രാങ്കണത്തില്‍ പിതൃക്കള്‍ക്കായി ബലിയിട്ടു നദിയില്‍ നിമഞ്ജനം ചെയുന്നു.ദൈവീകമായ ബലി തര്‍പ്പണത്തിനു കിട്ടുന്ന ഈ പുണ്യാവസരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക

No comments yet... Be the first to leave a reply!