austria paintingവിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചുകുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങള്‍ വിയന്നയില്‍ നടന്നു. ജൂണിയര്‍, സബ് ജൂണിയര്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി നടത്തിയ മത്സരങ്ങള്‍ ആള്‍സര്‍ സ്ട്രാസെയിലെ സെന്റ് ആന്റണീസ് പാരിഷ് ഹാളിലാണ് നടന്നത്.
മത്സരങ്ങളില്‍ ചുവര്‍ ചിത്രകാരന്‍ ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ മോഡറേറ്റര്‍ ആയിരുന്നു. ജൂണിയര്‍ വിഭാഗത്തില്‍ റിയാ തെക്കുമല, നയന മേലഴകത്ത്, നവീന പാലാട്ടി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ താന്യ തെരേസ ആലുക്കാ ഒന്നും നിയാ കുന്നുമ്മേല്‍ രണ്ടും സോനാ മാര്‍ട്ടിന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
മത്സരാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളില്‍ നിന്ന് ജനങ്ങള്‍ തിരഞ്ഞെടുത്ത ചിത്രത്തിന് ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക സമ്മാനവും നല്‍കി.

അനു മൊളാക്കില്‍ ആലപിച്ച ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച സമാപന യോഗത്തില്‍ ഷ്വാണ്‍ കോലംകുഴിയില്‍ അവതാരകനായിരുന്നു. പ്രീതി മലയില്‍ (പ്രസിഡന്റ്) യോഗത്തിന് സ്വാഗതം ആശംസിക്കുകയും ഫാ. ജോയല്‍ കോയിക്കര (ചെയര്‍മാന്‍) തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഇത്തരം കലാപരിപാടികള്‍ വരും വര്‍ഷങ്ങളിലും സജീവമായി നടത്തുന്നതിനും, മറ്റിനങ്ങളില്‍ കൂടി മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ , സംഘടനയ്ക്ക് താല്പര്യമുണ്ടെന്നും അറിയിച്ചു. യോഗത്തിന് സെക്രട്ടറി ജോയല്‍ പെരുമ്പ്രാല്‍ നന്ദി പറഞ്ഞു.

No comments yet... Be the first to leave a reply!