german malayaleeസ്റ്റുട്ട്ഗാര്‍ട്ട്: ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന മലയാളി ജര്‍മന്‍ കുടുംബ സംഗമം നാലു ദിവസം നീണ്ട പരിപാടികളോടെ സമാപിച്ചു.
ജൂലൈ 14 മുതല്‍ 17 വരെ എസ്താളിലെ സെന്റ് മരിയ ക്‌ളോസ്റ്ററില്‍ നടത്തിയ ഇരുപതാമത് സംഗമത്തില്‍ സാഹിത്യ സാംസ്‌കാരിക സാമൂഹ്യ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ച നടത്തി. എബ്രഹാം വാണിയത്ത്, എബ്രഹാം നടുവിലേടത്ത്, ഈനാശു തലക്, ജോര്‍ജ് പൂവന്‍, ഡോ. സുനീഷ് ജോര്‍ജ്, സാബു ജേക്കബ്, വര്‍ഗീസ് കാച്ചപ്പിള്ളി, ബേബി കലയംകേരില്‍, മേരി കലയംകേരില്‍, നിര്‍മ്മല ഫെര്‍ണാണ്ടസ്, തങ്കച്ചന്‍ പുളിമൂട്ടില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കേരളത്തിനിമയിലുള്ള കലാപരിപാടികള്‍ അരങ്ങേറി. നൃത്തം, ഗാനമേള, ഹാസ്യനാടകങ്ങള്‍, കവിതാപാരായണം തുടങ്ങിയ പരിപാടികള്‍ സദസിന് ഏറെ ആനന്ദിപ്പിച്ചു.കുട്ടികള്‍ അവതരിപ്പിച്ച സമൂഹനൃത്തങ്ങള്‍ മുക്തകണ്ഠപ്രശംസ നേടി. കായിക വിനോദങ്ങള്‍, യോഗാപരിശീലനം എന്നിവ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഊര്‍ജ്ജം പകരുന്ന വ്യായാമങ്ങളായിരുന്നു.
സംഗമത്തിന് വിനോദ് ബാലകൃഷ്ണ സ്വാഗതവും ജോസഫ് വെള്ളാപ്പള്ളില്‍ നന്ദിയും പറഞ്ഞു.വിനോദത്തിനും വിശ്രമത്തിനും വേദിയൊരുക്കിയ കുടുംബ സംഗമത്തിന്റെ വിജയത്തിനു വേണ്ടി അഗസ്റ്റിന്‍ മണിയങ്കേരിക്കളം, തെരേസാ പനക്കല്‍, സുധ വെള്ളാപ്പള്ളില്‍, തങ്കച്ചന്‍ പുളിമൂട്ടില്‍,റ്റാനിയ ചാക്കോ എന്നിവര്‍ സജീവ നേതൃത്വം നല്‍കി.

No comments yet... Be the first to leave a reply!