alphonsaപ്രസ്റ്റണ്‍: യുകെയിലെ സീറോ മലബാര്‍ സഭയുടെ പ്രഥമ ഇടവകയായ പ്രസ്റ്റണിലെ വിശുദ്ധ അല്‍ഫോന്‍സ ദേവാലയത്തില്‍ ഭാരത അപ്പസ്‌തോലനും സഭാ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ ദിനാചരണവും ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും സംയുക്തമായി ആഘോഷിക്കുന്നു.

ജൂലൈ 17നു (ഞായര്‍) ഉച്ച കഴിഞ്ഞു മൂന്നിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് സീറോ മലബാര്‍ സഭയുടെ ഭദ്രാവതി രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ലദീഞ്ഞ്, പ്രദക്ഷിണം വിശുദ്ധരുടെ തിരുശേഷിപ്പു വണക്കം, സമാപന ആശീര്‍വാദം എന്നിവ നടക്കും.

സീറോ മലബാര്‍ സഭക്ക് ശക്തമായ പ്രോത്സാഹനം നല്‍കി പോരുന്ന ലങ്കാസ്റ്റര്‍ രൂപതാധികാരി മാര്‍ മൈക്കിള്‍ കാംബെല്‍ തിരുനാള്‍ സന്ദേശം നല്‍കി സംസാരിക്കും.

മതബോധന ക്ലാസുകളുടെയും കുടുംബയൂണിറ്റുകളുടെയും വാര്‍ഷിക പരിപാടികളും കലാ സായാഹ്നവും സ്‌നേഹ വിരുന്നും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. കലാസന്ധ്യക്കു സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സിബിയുടെയും സിഎംസി കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ അനുപയുടെയും നേതൃത്വത്തില്‍ മതാധ്യാപകരും പാരിഷ് കൗണ്‍സില്‍ ഫാമിലി യുണിറ്റ് ഭാരവാഹികളും വിപുലമായ പരിപാടികളാണു ക്രമീകരിച്ചിരിക്കുന്നത്.

വിശുദ്ധരുടെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് ഏവരെയും ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ ഇടവക വികാരി ഫാ. മാത്യു ചൂരപൊയ്കയില്‍ സ്വാഗതം ചെയ്തു.

വിലാസം: സെന്റ് അല്‍ഫോന്‍സ ചര്‍ച്ച്, പ്രസ്റ്റണ്‍ പി.ആര്‍ 1 1 ടി.ടി.

No comments yet... Be the first to leave a reply!