cricketവിയന്ന: ഇന്ത്യയുടെ 69ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15ന് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വിയന്നയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ വോയ്‌സ് വിയന്നയുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കോര്‍നോയ്ബുര്‍ഗിലുള്ള സെബാരന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍.

ഓഗസ്റ്റ് 15നു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മത്സരങ്ങളില്‍ ആറു ടീമുകള്‍ പങ്കെടുക്കും. സോഫ്റ്റ് ബോളില്‍ സംഘടപ്പിക്കുന്ന മത്സരം ടി10ടി10 വിഭാഗത്തിലുള്ളതായിരിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് എവര്‍ റോളിംഗ് ട്രോഫി സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, മാന്‍ ഓഫ് ദി മാച്ച് വിഭാഗത്തിലും സമ്മാനങ്ങളുണ്ട്.

മത്സരങ്ങള്‍ കാണുന്നതിനും താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോര്‍നോയ്ബുര്‍ഗിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

No comments yet... Be the first to leave a reply!