ലണ്ടന്‍: വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പത്തിയെട്ടാമത് സഹായമായ അരലക്ഷം രൂപ കണ്ണൂര്‍ ജില്ലയില്‍ പായം പഞ്ചായത്തില്‍ പെരുങ്കരിയില്‍ താമസിക്കുന്ന ജലജക്കു കൈമാറി. വോക്കിംഗ് കാരുണ്യയ്ക്കുവേണ്ടി റിട്ട. ഹെഡ്മാസ്റ്റര്‍ ടോമി ആഞ്ഞിലിതോപ്പില്‍ ജലജയുടെ വീട്ടിലെത്തി തുക കൈമാറി.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദരോഗത്തിനു ചികിത്സയിലായ ജലജയുടെ നട്ടെല്ലിനും ബ്രെസ്റ്റിനും കാന്‍സര്‍ ബാധിച്ചിരിക്കുകയാണ്. കാലിനു വേദനയായിട്ടാണ് ജലജയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.തുടര്‍ന്നു

നടന്ന വിദഗ്ധ പരിശോധനയിലാണ് ജലജക്ക് കാന്‍സര്‍ ആണെന്നുള്ള വിവരം അറിയാന്‍ കഴിഞ്ഞത്. ഇതുവരെ ചികിത്സയ്ക്കായി മൂന്നു ലക്ഷത്തോളം രൂപ ചെലവായി. ജലജക്ക് ഉടന്‍ ഒരു ഓപ്പറേഷന്‍ നടത്തേണ്ടതുണ്ട്

ഇല്ലെങ്കില്‍ ജലജയുടെ ഓര്‍മശക്തി നഷ്ടപെടുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അസുഖം മൂലം ജലജയുടെ ഭര്‍ത്താവിനു ജോലിക്ക് പോകുവാന്‍ സാധിക്കുന്നില്ല. രണ്ടു മക്കളില്‍ ഒരാള്‍ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. പക്ഷെ തുച്ഛമായ തുക കൊണ്ട് ജലജയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. ജലജയുടെ ചികിത്സയ്ക്ക് ഒരുമാസം ഏകദേശം മൂവായിരം രൂപയോളം ചെലവുവരും.

പണമില്ലത്തതുമൂലം ജലജക്ക് ഇതുവരെ കിമോതെറാപ്പി തുടങ്ങുവാന്‍ സാധിച്ചിട്ടില്ല. തലശേരി കാന്‍സര്‍ സെന്ററിലാണ് ജലജയുടെ ചികിത്സ നടത്തികൊണ്ടിരിക്കുന്നത്.

ജലജയെകുറിച്ച് അറിഞ്ഞ വോക്കിംഗ് കാരുണ്യ നാല്പത്തെട്ടാമത് ധനസഹായം ജലജക്കു നല്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

വിവരങ്ങള്‍ക്ക്: ജയിന്‍ ജോസഫ് 07809702654, സിബി ജോസ് 07875707504, ബോബന്‍ സെബാസ്റ്റ്യന്‍ 07846165720.

No comments yet... Be the first to leave a reply!