kudumba sangamamഡബ്ലിന്‍: അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്ക് ഈ വേനല്‍ക്കാലം ആനന്ദകരമാക്കാന്‍ ആയിരത്തോളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബസംഗമം ഡബ്ലിനിലെ സീറോ മലബാര്‍ ചര്‍ച്ച് ഒരുക്കുന്നു.

ജൂണ്‍ 25നു (ശനി) രാവിലെ ഒന്‍പതു മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് സംഗമം. കുട്ടികളും യുവതിയുവാക്കളും മാതാപിതാക്കളും എല്ലാവരും കൂടി ഒന്നുചേര്‍ന്നൊരുക്കുന്ന സന്തോഷ വിരുന്നില്‍

വിവിധ കലാകായിക മത്സരങ്ങള്‍, ബൗന്‍സിംഗ് കാസില്‍, ടങഇ യൂത്ത് അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവിധ ഗെയിമുകള്‍, പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, നാവിലൂറും നാടന്‍ രുചിയുമായി മിതമായ നിരക്കില്‍ ഭക്ഷണശാലകള്‍ തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായിരിക്കും.

ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലി എന്നിവരുടെ നേതൃത്വത്തില്‍ തോമസ് കെ. ജോസഫ് (കോഓര്‍ഡിനേറ്റര്‍) 0879865040, മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍ (സെക്രട്ടറി) 0863151380, ജോബി ജോണ്‍ 0863725536, ജോമോന്‍ ജേക്കബ് 0863862369 എന്നിവരടങ്ങുന്ന കമ്മിറ്റി സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

No comments yet... Be the first to leave a reply!