മാഞ്ചസ്റ്റര്‍: രണ്ടാമത് കണ്ണൂര്‍ ജില്ലാ സംഗമത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഗമം കണ്‍വീനറായി സോണി ജോര്‍ജിനേയും, ജോയിന്റ് കണ്‍വീനര്‍മാരായി ഹെര്‍ലിന്‍ ജോസഫ്, ശിവദാസ് കുമാരന്‍, ജോഷി മാത്യു, പ്രിയ തോമസ്, ബിന്ദു പോള്‍ എന്നിവരേയും പിആര്‍ഒ ആയി അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒക്‌ടോബര്‍ 22നു ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ചു രണ്ടാമതു കണ്ണൂര്‍ ജില്ലാ സംഗമം നടത്തുമെന്നു ഭാരവിഹികള്‍ അറിയിച്ചു.

2015 ജൂണ്‍ മാസത്തില്‍ മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ വച്ചായിരുന്നു ഉത്സവപ്രതീതിജനിപ്പിക്കുന്ന രീതിയില്‍ ഒന്നാമതു കണ്ണൂര്‍ സംഗമം നടന്നത്. ഒന്നാമതു സംഗമത്തില്‍ നിന്നു ലഭിച്ച ഏകദേശം എഴുപതിനായിരത്തോളം രൂപ കണ്ണൂര്‍ ജില്ലയിലെ അവശതയനുഭവിക്കുന്ന നിര്‍ധനരായ മൂന്നു രോഗികള്‍ക്കു നല്‍കിയിരുന്നു.

ഒക്‌ടോബര്‍ 22നു ബര്‍മിംഗ്ഹാമില്‍ നടക്കുന്ന സംഗമത്തിലേക്കു കണ്ണൂര്‍ ജില്ലയില്‍നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിയ എല്ലാവരേയും ക്ഷണിക്കുന്നതായി കണ്‍വീനര്‍ സോണി ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി ജോര്‍ജ് (0788 6854625), അഡ്വ. റെന്‍സണ്‍ തുടിയംപ്ലാക്കല്‍ (0797 0470891).

No comments yet... Be the first to leave a reply!